കണ്ണൂർ :എഡിഎം ആയിരുന്ന നവീൻ ബാബുവിനെതിരെ ഇതുവരെയായി ഒരു പരാതിയും ലഭിച്ചിട്ടില്ലെന്ന് വ്യക്തമാക്കി വിവരാവകാശ രേഖകൾ. കൈക്കൂലി വാങ്ങിയതിന് മുഖ്യമന്ത്രിക്ക് പരാതി നൽകി എന്ന വ്യാജ പ്രചരണം നടത്തിയ പമ്പ് അപേക്ഷകൻ പ്രശാന്തിൻ്റെ വാദങ്ങൾ പൊളിക്കുന്നതാണ് വിവരാവകാശ രേഖ. എഡിഎം നവീൻ ബാബുവിനെതിരെ ഒരു പരാതിയും ലഭിച്ചിട്ടില്ല എന്നാണ് പ്രമുഖ അഭിഭാഷകൻ നൽകിയ വിവരാവകാശ ചോദ്യത്തിന് വിജിലൻസ് ഡയറക്ടറേറ്റ് നൽകിയ മറുപടി.കൈക്കൂലി വാങ്ങിയതിന് മുഖ്യമന്ത്രിക്ക് പരാതി നൽകി എന്നായിരുന്നു പിവി പ്രശാന്തൻ്റെ വാദം.എന്നാൽ നവീൻ ബാബുവിനെതിരെ ഒരു പരാതിയും ലഭിച്ചിട്ടില്ലെന്ന് റവന്യു സെക്രട്ടറിയും ജില്ലാ കളക്ടറും മറുപടി നൽകിയിട്ടുണ്ട്.
Right to information documents say that no complaint has been received against Naveen Babu. Prasanthan and Divya are trapped.